ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

ബെൽത്തങ്ങാടി കോടതിയിൽ പ്രത്യേക അന്വേഷണ സംഘം 3,900 പേജുകളുള്ള റിപ്പോ‍ട്ട് സമർപ്പിച്ചു
Dharmasthala mass burial case
ധർമസ്ഥലയിലെ തെളിവെടുപ്പ്, Dharmasthala case
Updated on
1 min read

ബം​ഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാ​ഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോ‍ട്ട് സമർപ്പിച്ചത്. പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ​ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ​ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്.

3,900 പേജുകളുള്ളതാണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ തെളിവുകൾ നൽകൽ, മറ്റ് കുറ്റകൃത്യങ്ങളടക്കം പ്രതികൾക്കെതിരെ ചുമത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

മൃതദേഹങ്ങൾ കൈകാര്യ ചെയ്ത രീതിയും ശവസംസ്കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളേയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയർത്തിയ ധർമ്മസ്ഥല കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിലേക്ക് നയിച്ചത്. പൊരുത്തക്കേടുകൾ പുറത്തു വന്നതും പൊതുജന സമ്മർദ്ദം ശക്തമായി ഉയർന്നതോടെയുമാണ് കേസ് പ്രത്യോക അന്വേഷണ സംഘത്തിനു കൈമാറിയത്.

Dharmasthala mass burial case
മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ നാല് മാസത്തിനിടെ സംഭവങ്ങളുടെ ക്രമം നിർണയിച്ച്, സംഭവത്തിൽ ഉൾപ്പെട്ടെന്നു കരുതുന്ന ഓരോ വ്യക്തിയുടേയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്ഐടി സാക്ഷി മൊഴികളും ഡിജിറ്റൽ, സാഹചര്യത്തെളിവുകളും പരിശോധിച്ചു. പല തവണകളായി ചോദ്യം ചെയ്യലുകളും നടത്തി.

സാങ്കേതിക, ശാസ്ത്രീയ തെളിവുകൾക്കായി അന്വേഷണ സംഘം ഫോറൻസിക് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. ഇതടക്കം കിട്ടിയ ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നിലവിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അതിനാൽ തന്നെ പ്രാഥമിക റിപ്പോർട്ടായാണ് പരി​ഗണിക്കുന്നത്.

Dharmasthala mass burial case
കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം
Summary

The Special Investigation Team probing the Dharmasthala case filed a 3,900-page chargesheet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com