മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു.
Headmaster, 3 Teachers Of Delhi School Suspended After 16-Year-Old's Suicide
ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി
Updated on
2 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്റ് കൊളംബസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പതിനാറുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ അധ്യാപകരാണെന്ന് ആരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു.

Headmaster, 3 Teachers Of Delhi School Suspended After 16-Year-Old's Suicide
കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

ചൊവ്വാഴ്ച രാവിലെ 7.15ന് പതിവുപോലെ സ്‌കൂളിലേക്ക് പോയ 16 വയസ്സുകാരനെ ഉച്ചയ്ക്ക് 2.45-ഓടെയാണ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ച പിതാവ് ഉടന്‍ തന്നെ കുട്ടിയെ ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Headmaster, 3 Teachers Of Delhi School Suspended After 16-Year-Old's Suicide
ഡൽഹി സ്ഫോടനത്തിൽ സുപ്രധാന പങ്ക്; 'മാഡം സർജൻ' ഷഹീനടക്കം 4 പേർ എൻഐഎ കസ്റ്റഡിയിൽ

ഉയര്‍ന്ന മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്നാണ് കുട്ടി ചാടിയതെന്നായിരുന്നു പിതാവിന്റെ മൊഴി. മൂന്ന് അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പലും ചേര്‍ന്ന് മകനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. ഒരു അധ്യാപകന്‍ കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതായും പിതാവ് മൊഴി നല്‍കി. മറ്റൊരു അധ്യാപകന്‍ ഒരിക്കല്‍ മകനെ തള്ളിയിട്ടതായും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച നടന്ന നാടക ക്ലാസിനിടെ കുട്ടി വീണപ്പോള്‍, അധ്യാപിക പരിഹസിക്കുകയും അഭിനയിക്കുകയാണെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി കരയാന്‍ തുടങ്ങിയെങ്കിലും, എത്ര വേണമെങ്കിലും കരഞ്ഞോളൂ, അത് തന്നെ ബാധിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും പിതാവ് പറയുന്നു. ഇതെല്ലാം നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച് മകന്‍ മുന്‍പ് പരാതിപ്പെട്ടിരുന്നതായും, ഇതുസംബന്ധിച്ച് സ്‌കൂളില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.

കുട്ടിയുടെ ബാഗില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ കാരണം തനിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയുന്നു. 'സോറി അമ്മേ, അമ്മയുടെ മനസ്സ് പലതവണ വേദനിപ്പിച്ചു, ഇത് അവസാനമായി ചെയ്യുന്നു. സ്‌കൂളിലെ അധ്യാപകര്‍ അങ്ങനെയൊക്കെയാണ്, ഞാനെന്ത് പറയാനാണ്?' എന്ന് കുറിപ്പില്‍ പറയുന്നു. കൂടാതെ, തന്റെ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമെങ്കില്‍ അവ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും കുട്ടി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പേര് പരാമര്‍ശിച്ചുകൊണ്ട്, തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടി കത്തില്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, തന്നോട് ദേഷ്യപ്പെട്ടതിനും, അച്ഛനെപ്പോലെ നല്ല മനുഷ്യനാകാന്‍ കഴിയാത്തതിനും ഇരുപതുകാരനായ സഹോദരനോടും അച്ഛനോടും കുട്ടി മാപ്പ് ചോദിക്കുന്നുണ്ട്. എന്നും പിന്തുണ നല്‍കിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞ കുട്ടി, ഇനി സഹോദരനും അച്ഛനും ആ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. 'എനിക്ക് മാപ്പ് തരണം, പക്ഷേ അധ്യാപകര്‍ എന്നോട് മോശമായി പെരുമാറി,' എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Summary

Headmaster, 3 Teachers Of Delhi School Suspended After 16-Year-Old's Suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com