മാസ്‌ക് ധരിച്ചില്ല; സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ പുറത്ത്

മാസ്‌ക് വയ്ക്കാത്തതിന്റെ പേരില്‍ സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു
സൈനികനെ പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോയില്‍നിന്ന്‌
സൈനികനെ പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോയില്‍നിന്ന്‌
Updated on
1 min read


മാസ്‌ക് വയ്ക്കാത്തതിന്റെ പേരില്‍ സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം.പവന്‍ കുമാര്‍ എന്ന സൈനികനാണ് മര്‍ദനമേറ്റത്. ഇയാളെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

പവന്‍ കുമാറിനെ ഇടിക്കുകയും തൊഴിക്കുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സ്ഥലത്തെ പ്രധാന മാര്‍ക്കറ്റിനകത്ത് വെച്ചാണ് സംഭവം. വിഷയത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. 

ബൈക്കില്‍ പോവുകയായിരുന്ന പവന്‍ കുമാറിനെ മാസ്‌ക് ധരിക്കാത്തതിന് പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൂട്ടത്തിലൊരു പൊലീസുകാരന്‍ പവന്‍ കുമാറിന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇത് പവന്‍ കുമാറിനെ ചൊടിപ്പിച്ചു. പൊലീസുകാരും സൈനികനും തമ്മില്‍ വാക്കേറ്റമായി. ഇതിന് പിന്നാലെയാണ് ആക്രമണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com