GTAയിലെ 'വൈസ് സിറ്റി' ആയി തമിഴ്‌നാട് മാറിയിരിക്കുന്നു; വിജയ് സര്‍ക്കാരിനെ പരിഹസിച്ച് ഡിഎംകെ

നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്ന തമിഴ്നാട്, ഇന്ന് ലഹരിമരുന്നു കടത്തുന്നവരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. എം കെ സ്റ്റാലിന്‍ ആരോപിച്ചു
DMK
DMK mocks Vijay's government
Edited By:
Updated on: 
1 min read

ചെന്നൈ : ചെന്നൈയില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയിനെയും, തമിഴക വെട്രി കഴകം സര്‍ക്കാരിനെയും പരിഹസിച്ച് ഡിഎംകെ. 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ' (GTA) എന്ന പ്രശസ്ത വീഡിയോ ഗെയിം പരമ്പരയിലെ കുറ്റകൃത്യങ്ങള്‍ നിറഞ്ഞ 'വൈസ് സിറ്റി' (Vice City) എന്ന സാങ്കല്‍പ്പിക നഗരത്തോടാണ് തമിഴ്നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെ ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ഉപമിച്ചത്.

ടിവികെ ഭരണത്തിന് കീഴില്‍ തമിഴ്‌നാട് 'വൈസ് സിറ്റി'യായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് മാസം തോറും ലഹരിമരുന്ന് പിടികൂടുന്നു. മുഖ്യമന്ത്രി വിജയിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് ഇത്രയും വലിയ അളവിലുള്ള ലഹരിവസ്തുക്കളുടെ നീക്കം കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ടാണ്?. അവര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയാത്തതാണോ, അതോ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണോ? നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്ന തമിഴ്നാട്, ഇന്ന് മെത്താംഫെറ്റമിന്‍ (മെത്ത്), ഹെറോയിന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കടത്തുന്നവരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. എം കെ സ്റ്റാലിന്‍ ആരോപിച്ചു.

തമിഴ്നാട്ടില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന്, 1980 കളിലെ മിയാമി നഗരത്തെ ആസ്പദമാക്കി 'ജിടിഎ' (GTA) എന്ന വീഡിയോ ഗെയിമില്‍ ചിത്രീകരിച്ചിരിക്കുന്ന, കുറ്റകൃത്യങ്ങള്‍ക്കും ലഹരി മാഫിയാ സംഘങ്ങള്‍ക്കും കുപ്രസിദ്ധമായ 'വൈസ് സിറ്റി' എന്ന സങ്കല്‍പ്പത്തെ പരാമര്‍ശിച്ചുകൊണ്ട് ഡിഎംകെ അധ്യക്ഷന്‍ ആരോപിച്ചു. ക്രമസമാധാന നില തകര്‍ന്നതും, ടിവികെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍, വന്‍കിട കവര്‍ച്ചകള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവയെല്ലാം കൂടി ചേരുമ്പോള്‍, ടിവികെ ഭരണത്തിന് കീഴില്‍ തമിഴ്നാട് ഒരു 'വൈസ് സിറ്റി'യായി മാറിക്കൊണ്ടിരിക്കുകയാണ്. സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണപരാജയങ്ങള്‍ മറച്ചുവെക്കാനായി തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിടുന്നതെന്ന് എംകെ സ്റ്റാലിനും, ഉദയനിധി സ്റ്റാലിനും കുറ്റപ്പെടുത്തി. മയക്കുമരുന്ന് തടയാന്‍ രൂപീകരിച്ച 65 അംഗ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്താണ് ചെയ്യുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു. ചെന്നൈയിലെ മാധവാരത്ത് 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതിന് പിന്നാലെയാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 'മെത്ത്' ഭൂപാലന്‍ എന്ന ടിവികെ പ്രവര്‍ത്തകന്‍ കഴിഞ്ഞ മാസം നാഗപട്ടണത്ത് അറസ്റ്റിലായതും സ്റ്റാലിന്‍ അനുസ്മരിച്ചു.

Summary

DMK chief M K Stalin mocks Vijay's government in Tamilnadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER