'അവസരവാദികളുടെ പണപ്പെട്ടി സഖ്യം'; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ

കോണ്‍ഗ്രസ് പാര്‍ട്ടിയെ വാങ്ങാന്‍ വിജയ് എന്താണ് പകരം നല്‍കിയതെന്ന് ഡിഎംകെ ചോദിച്ചു
Vijay
മുഖ്യമന്ത്രി വിജയ് സഖ്യകക്ഷി നേതാക്കൾക്കൊപ്പം പിടിഐ
Edited By:
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകവും ഭരണമുന്നണിയിലെ കക്ഷികളും ചേര്‍ന്നു രൂപീകരിച്ച മുന്നണിയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ. അവസരവാദികളുടെ പണപ്പെട്ടി സഖ്യമെന്നാണ് ടിവികെ സഖ്യത്തെ ഡിഎംകെ വിശേഷിപ്പിച്ചത്. മനസാക്ഷിയില്ലാത്ത സഖ്യമാണത്. മുഖ്യമന്ത്രി വിജയ് അവസരവാദിയാണെന്നും ഡിഎംകെ ആരോപിച്ചു.

Vijay
പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഒരു കാലത്ത് തള്ളിക്കളഞ്ഞവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വിജയ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. പണപ്പെട്ട സഖ്യ പാര്‍ട്ടികള്‍ എന്നാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് വിശേഷിപ്പിച്ചിരുന്നത്. വിജയുടെ വാക്കുകള്‍ വെച്ച് നോക്കുമ്പോള്‍, ഈ സഖ്യത്തെ പണപ്പെട്ടി സഖ്യ പാര്‍ട്ടികള്‍ എന്നല്ലേ വിശേഷിപ്പിക്കേണ്ടതെന്ന് ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ പറയുന്നു.

'സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്' എന്നാണ് ഭരണമുന്നണിയായ ടിവികെ സഖ്യത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഈ നേതാക്കളുടെ മുഖത്തേക്ക് നോക്കൂ എന്നും മുരശൊലി പത്രം പരിഹസിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഡിഎംകെയ്ക്ക് വിറ്റു എന്നാണ് മുമ്പ് വിജയ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വാങ്ങാന്‍ വിജയ് എന്താണ് പകരം നല്‍കിയതെന്നും ഡിഎംകെ ചോദിച്ചു.

ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്, കോണ്‍ഗ്രസ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് മാണിക്കം ടാഗോര്‍, വിടുതലെ ചിരുതൈ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍, മുസ്ലിം ലീഗ് നേതാവ് കെ എം ഖാദര്‍ മൊയ്തീന്‍, എംഡിഎംകെ നേതാവ് വൈകോ എന്നിവരാണ് പുതിയ മുന്നണിക്ക് പേരിടാന്‍ കൂടിയ യോഗശേഷം മാധ്യമങ്ങളെ കണ്ടത്.

Vijay
'കശ്മീരികളെ ജയിലിലടയ്ക്കണോ?'; വന്ദേമാതര വിവാദത്തിൽ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് ഒമർ അബ്ദുള്ള
Vijay
'വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡിക മതി'; ഉത്തരവ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍
Summary

DMK dubs TVK bloc 'opportunistic cash box alliance'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay
St. George Fort, Vijay
 CM Vijay steps out of convoy, gifts elderly woman his Dior glasses in Tamil Nadu
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com