രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലൂടെ കോൺഗ്രസിനെതിരെ ഡിഎംകെ തുറന്ന യുദ്ധത്തിന്
Rahul Gandhi MK Stalin
Rahul Gandhi MK Stalin
Edited By:
Updated on
2 min read

ചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ വിള്ളലുകൾ കൂടുതൽ ശക്തമാക്കിക്കൊണ്ട് കോൺഗ്രസിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. രാഹുൽ ഗാന്ധി പ്രതിപക്ഷ സഖ്യത്തെ ബോധപൂർവ്വം ദുർബലപ്പെടുത്തുകയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഡിഎംകെയെ വഞ്ചിച്ച്, നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി ഔദ്യോഗിക സഖ്യം പ്രഖ്യാപിച്ചതാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടിയെ കടുത്ത പ്രകോപനത്തിലേക്ക് തള്ളിവിട്ടത്.

ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലെ എഡിറ്റോറിയലിലാണ് കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രാദേശിക കക്ഷികളുടെ സഹായം തേടുന്ന കോൺഗ്രസ്, സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളെ തന്നെ പിന്നിൽ നിന്ന് കുത്തി തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

Rahul Gandhi MK Stalin
സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

"നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഉടനീളം, കൂടെയുള്ള ഇന്ത്യ മുന്നണി പങ്കാളികൾ അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തുമ്പോൾ ബിജെപിക്കെതിരെ പോരാടാനെന്ന പേരിൽ ഇതേ കക്ഷികളുടെ കാലുപിടിക്കാൻ അവർ ഓടിയെത്തും," മുരശൊലി വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഈ 'വഞ്ചനയിൽ' പ്രതിഷേധിച്ച് ജൂൺ 8-ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ ഉന്നതതല യോഗം ഡിഎംകെ ബഹിഷ്കരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മറ്റ് പല പ്രമുഖ നേതാക്കളും കോൺഗ്രസിന്റെ ഈ നിലപാടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും, ഇതൊന്നും പ്രതീക്ഷിക്കാത്ത രാഹുൽ ഗാന്ധി യോഗത്തിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോയതായും ഡിഎംകെ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയും സത്യസന്ധതയില്ലായ്മയുമാണ് ഇതിനെല്ലാം കാരണമെന്നും മുഖപത്രം കൂട്ടിച്ചേർത്തു.

Rahul Gandhi MK Stalin
20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

തമിഴ്‌നാട് രാഹുലിനെ അംഗീകരിക്കില്ല; സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം

വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി മുതിർന്ന ഡിഎംകെ നേതാവ് ടി കെഎസ് ഇളങ്കോവനും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇനി എന്ത് പറഞ്ഞാലും തമിഴ്‌നാട്ടിലെ ജനങ്ങൾ അത് ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹംട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കോൺഗ്രസിന്റെ ജനപ്രതിനിധികൾ കൂറുമാറി വിജയിന്റെ ടിവികെ-യിൽ ചേരുകയും അതിൽ രണ്ട് പേർ മന്ത്രിസ്ഥാനങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Rahul Gandhi MK Stalin
ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ഇതിനൊപ്പം കോൺഗ്രസിനെതിരെ പരിഹാസവുമായി ഡിഎംകെയുടെ ഔദ്യോഗിക ഐടി സെല്ലും എക്സ് ഹാൻഡിലിലൂടെ രംഗത്തെത്തിയിട്ടുണ്ട്. "രാഷ്ട്രീയ നിലനില്പിനായി കോൺഗ്രസ് കടുത്ത പോരാട്ടം നടത്തിയ കാലത്ത് ഞങ്ങൾ അവരെ തോളിലേറ്റിയാണ് സംരക്ഷിച്ചത്. എന്നാൽ തിളങ്ങുന്ന പുതിയൊരു കളിപ്പാട്ടം കണ്ടയുടൻ അവർ മറുകണ്ടം ചാടി. ആ 'അനിയൻ' ഇനിയും വളർന്നിട്ടില്ലെന്നും അവൻ ഇപ്പോഴും ഒരു വലിയ കോമാളിയാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇനി വരും കാലങ്ങളിൽ കാറ്റ് മാറിവീശുമ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സഹായം ചോദിച്ച് ഓടി വരരുത്. ഒറ്റയ്ക്ക് അതിജീവിക്കാൻ നിങ്ങൾക്ക് എല്ലാ ആശംസകളും!" - ഡിഎംകെ ഐടി സെൽ കുറിച്ചു.

Summary

The political rift within the INDIA opposition bloc has widened significantly as the Dravida Munnetra Kazhagam (DMK) launched a scathing attack on the Congress and Lok Sabha Leader of the Opposition Rahul Gandhi, accusing him of systemic betrayal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com