നിയമം അറിയാതെ 'ബാഹുബലി'യെപ്പോലെ പെരുമാറരുത്; സെഷന്‍സ് ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

സെഷന്‍സ് ജഡ്ജിയുടെ നിയമത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയെയും കോടതിമുറിയിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും സുപ്രീം കോടതി വിമര്‍ശിച്ചു
Supreme Court
Supreme Court
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കോടതി ഉത്തരവുണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ച ബിഹാറിലെ സെഷന്‍സ് ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ജഡ്ജിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച സുപ്രീം കോടതി, ബാഹുബലിയെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സെഷന്‍സ് ജഡ്ജിയുടെ നിയമത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയെയും കോടതിമുറിയിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും സുപ്രീം കോടതി വിമര്‍ശിച്ചു.

'നിയമത്തെക്കുറിച്ചുള്ള താങ്കളുടെ ധാരണ അങ്ങേയറ്റം നിരാശാജനകമാണ്. ഒരു പൊലീസ് സൂപ്രണ്ടിനെ വിളിപ്പിക്കുകയും, അതേ ദിവസം തന്നെ അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്ത താങ്കളുടെ ആക്രമണോത്സുകമായ നടപടി ആശങ്കയുളവാക്കുന്നതാണ്.' വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു. ഒരു ബാഹുബലിയെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കാനും സെഷന്‍സ് ജഡ്ജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

കേസില്‍ സെഷന്‍സ് കോടതി സ്വീകരിച്ച നടപടിക്രമങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി, സെഷന്‍സ് ജഡ്ജി തന്റെ നിയമപരമായ അധികാരപരിധിക്കുള്ളിലാണോ പ്രവര്‍ത്തിച്ചതെന്ന് ചോദിച്ചു. ജില്ലാ മജിസ്ട്രേറ്റിനെയും പൊലീസ് സൂപ്രണ്ടിനെയും കോടതിയിലേക്ക് വിളിച്ചുവരുത്താനും, അവര്‍ ഹാജരാകാത്തതിനെ കോടതിയുടെ സാന്നിധ്യത്തില്‍ നടന്ന കുറ്റകൃത്യമായി കണക്കാക്കി, അതേ ദിവസം തന്നെ അവരെ കുറ്റക്കാരായി വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞു.

കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട നിയമപരമായ പരിധികളും, ബി.എന്‍.എസ്.എസ് (BNSS) സെക്ഷന്‍ 384, സി.ആര്‍.പി.സി (CrPC) സെക്ഷന്‍ 345 എന്നിവ പ്രകാരം കോടതിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കുറ്റം എന്നത് എന്താണെന്നും ഒരു ജഡ്ജി ആദ്യം മനസ്സിലാക്കിയിരിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഒരു വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പൊലീസ് ഉദ്യോഗസ്ഥന്‍ ഇതിന് തയ്യാറാകാതിരുന്നപ്പോള്‍, ജഡ്ജി ഇതിനെ കോടതിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കുകയും, ഉദ്യോഗസ്ഥന് പിഴ ചുമത്തുകയുമായിരുന്നു.

Summary

Do not act like 'Bahubali' without knowing the law; Supreme Court sharply criticizes Sessions Judge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Godhra train burning case: SC grants medical bail to convict after over 17 years in jail
Thiruparankundram Deepam
സുപ്രീം കോടതി
cheranallur accident
X

FOLLOW US

ON GOOGLE DISCOVER