'നിങ്ങള്‍ ജയിക്കാതെ മടങ്ങരുത്'; കര്‍ഷക പ്രക്ഷോഭ വേദിയില്‍ വീണ്ടും ആത്മഹത്യ

കര്‍ഷക പ്രക്ഷോഭ വേദിയില്‍ വീണ്ടും ആത്മഹത്യ. ഹരിയാനയിലെ ജിന്ധില്‍ നിന്നുള്ള കര്‍ഷകന്‍ തിക്രിയില്‍ ആത്മഹത്യ ചെയ്തു.
ഗാസിപ്പൂരിലെ കര്‍ഷക സമരഭൂമിയില്‍ നിന്ന്/ചിത്രം: പിടിഐ
ഗാസിപ്പൂരിലെ കര്‍ഷക സമരഭൂമിയില്‍ നിന്ന്/ചിത്രം: പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭ വേദിയില്‍ വീണ്ടും ആത്മഹത്യ. ഹരിയാനയിലെ ജിന്ധില്‍ നിന്നുള്ള കര്‍ഷകന്‍ തിക്രിയില്‍ ആത്മഹത്യ ചെയ്തു. എഴുപത്തിനാലം ദിവസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ ആറാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. 52കാരനായ കരംവീര്‍ സിങ് ആണ് തൂങ്ങിമരിച്ചത്. 

സമരവേദിക്ക് സമീപത്തെ പാര്‍ക്കിലെ മരത്തിലാണ് കരംവീറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ എന്ന് പിന്‍വലിക്കുമെന്ന് അറിയില്ലെന്നും സമരം വിജയം കണ്ട ശേഷമേ കര്‍ഷകര്‍ മടങ്ങാവുവെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com