ബംഗളൂരു: കന്നഡ നടി ചേതന രാജ് പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പണത്തിന് വേണ്ടി തന്റെ മകളെ ക്ലിനിക്കിലെ ഡോക്ടര്‍ പ്രലോഭിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്ന് നടിയുടെ അച്ഛന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ബംഗളൂരു രാജാജിനഗറിലെ കോസ്മെറ്റിക് സെന്ററിലെ ചികിത്സയെ തുടര്‍ന്ന് നടി മരിച്ചത്. തടി കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെ ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്ന് നടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് സുഹൃത്തുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് ചേതന രാജിനെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
'ക്ലിനിക്കിന് ലൈസന്‍സ് ഇല്ലെന്ന് അറിഞ്ഞതായി നടിയുടെ അച്ഛന്‍ വരദരാജ് പറഞ്ഞു. അങ്ങനെയെങ്കില്‍ അവര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. പണത്തിന് വേണ്ടി തന്റെ മകളെ ഡോക്ടര്‍ പ്രലോഭിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതാണ്. ഇത് കൊലപാതകത്തിന് തുല്യമാണ്. ഇനിയാര്‍ക്കും ഇത്തരത്തില്‍ സംഭവിക്കരുത്. മകളുടെ സുഹൃത്തുക്കളാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒപ്പിട്ടത്. ഞങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല' - വരദരാജ് പറയുന്നു.
'ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണം. ഇത് കൊലപാതകമാണ്. ഞങ്ങള്‍ക്ക് മകളും പണവും നഷ്ടമായി. മകളെ ആശ്രയിച്ചാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്.' - അച്ഛന്റെ വാക്കുകള്‍ ഇങ്ങനെ.
മെയ് 16നാണ് നടിയെ വണ്ണം കുറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോപ്പിന്റെ പരസ്യങ്ങളിലെ അഭിനയത്തിലൂടെയാണ് ഇവര്‍ പ്രശസ്തയായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates