ദീപാവലി രാത്രിയില്‍ 60കാരന് നേരെ ആക്രമണം, വിഷം പുരട്ടിയ മൂന്ന് അമ്പുകള്‍ ശരീരത്തില്‍ തുളച്ചുകയറി; സങ്കീര്‍ണ ശസ്ത്രക്രിയ 

മധ്യപ്രദേശില്‍ 60കാരന്റെ ശരീരത്തില്‍ തറച്ച വിഷം പുരട്ടിയ മൂന്ന് അമ്പുകള്‍ നീക്കം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ 60കാരന്റെ ശരീരത്തില്‍ തറച്ച വിഷം പുരട്ടിയ മൂന്ന് അമ്പുകള്‍ നീക്കം ചെയ്തു. വയറ്റിലും തുടയിലും കൈയിലും തറച്ച അമ്പുകളുമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ 60കാരനെ 15 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ദീപാവലി രാത്രിയില്‍ ബര്‍വാനി സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷം പുരട്ടിയ അമ്പുകള്‍ ശരീരത്തില്‍ തറച്ച് ഗുരുതരാവസ്ഥയിലായ 60കാരനെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെയുള്ള ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അമ്പുകള്‍ പുറത്തെടുത്തത്. ഇതില്‍ ഒരു അമ്പ് വയറ്റില്‍ എട്ടു ഇഞ്ച് ആഴത്തില്‍ തുളഞ്ഞുകയറിയതായി ഡോക്ടര്‍മാര്‍ പറയുന്നു. 

ശരിയായ രീതിയില്‍ അമ്പുകള്‍ പുറത്ത് എടുത്തില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.പശ്ചിമ മധ്യപ്രദേശില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണം അസാധാരണമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER