തിര​ക്കേറിയ റോഡിൽ പട്ടാപ്പകൽ 50കാരനെ വെടിവെച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാരണം അജ്ഞാതം

വസ്​തു ഇടപാടുകാരനായ ഹരീഷ്​ പച്ചൗരിയാണ് കൊല്ലപ്പെട്ടത്. 
തിര​ക്കേറിയ റോഡിൽ പട്ടാപ്പകൽ 50കാരനെ വെടിവെച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാരണം അജ്ഞാതം
Updated on
1 min read

ആഗ്ര: തിര​ക്കേറിയ റോഡിൽ പട്ടാപ്പകൽ വസ്​തു ഇടപാടുകാരനെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്​. ബൈക്കിലെത്തിയ രണ്ടുപേർ ചേർന്നാണ് ഹരീഷ്​ പച്ചൗരിയെന്ന 50കാരനെ കൊലപ്പെടുത്തിയത്. ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിയുകയായിരുന്നു. 

റോഡ്​ മുറിച്ചു കടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹരീഷിൻറെയടുത്ത്​ ബൈക്ക്​ നിർത്തി പിന്നിലിരുന്നയാൾ വെടിവെക്കുന്നതു ദൃശ്യങ്ങളിൽ കാണാം. വെടിയേറ്റ്​ വീഴൂം മുമ്പ്​ ഹരീഷ്​ പിന്നിലിരുന്നയാളെ തള്ളിയിടുന്നുണ്ട്​. എന്നാൽ അയാൾ എഴുന്നേറ്റ്​ വീണ്ടും രണ്ട്​ തവണ വെടിവെക്കുകയായിരുന്നു. ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു​.

വെടിയേറ്റ ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. വസ്​തു ഇടപാട്​ സംബന്ധിച്ച തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com