മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയേറ്, 'പൊലീസ് 'നോക്കുകുത്തി', ആക്രമിച്ചത് ബിജെപി'

Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
മഹുവ മൊയ്ത്ര /ഫയല്‍
Edited By:
Updated on
1 min read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തിലെ റെസ്റ്റോറന്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.

Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
മസ്തിഷ്‌കം, കരള്‍, ഹൃദയം... ആന്തരികാവയവങ്ങള്‍ കാണാനില്ല; നാവികന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മഹുവ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് ഒരുസംഘം ആളുകള്‍ ജനല്‍ച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വിഡിയോയില്‍ കാണാം. പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ആക്രമണമെന്ന് മഹുവ എക്‌സില്‍ കുറിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ബിജെപി ഗുണ്ടകളാണ് പിന്നിലെന്ന് ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളോട് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
'പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല'; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി
Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
വെനസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം
Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
അയോധ്യ സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഒളിപ്പിച്ചത് ശുചിമുറികളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി
Summary

Eggs Hurled At TMC MP Mahua Moitra Outside Bengal Eatery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com