Maoists killed in an encounter
ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ വധിച്ചുപ്രതീകാത്മക ചിത്രം

ചത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.
Published on

റായ്പൂർ: ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലിനിടെ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂറില്‍ ശനിയാഴ്ച രാവിലെ 8.30- ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.

ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങിയ സം​ഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.

മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്‌സിലെ എട്ടു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഇതുവരെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 48 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com