സിദ്ദു തെറിച്ചു; തെരഞ്ഞെടുപ്പ് തോല്‍വി: നടപടിയുമായി സോണിയ, പിസിസി അധ്യക്ഷന്‍മാരുടെ രാജി ആവശ്യപ്പെട്ടു 

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാനാണ് നിര്‍ദേശം
സോണിയ ഗാന്ധി/ഫയല്‍ ചിത്രം
സോണിയ ഗാന്ധി/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ നടപടിയുമായി കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍മാരോട് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരോടാണ് രാജി വയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാനാണ് നിര്‍ദേശം. കനത്ത തോല്‍വി വിലയിരുത്തിയ എഐസിസി പ്രവര്‍ത്തക സമിതി യോഗം, നടപടി സ്വീകരിക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പൈടുത്തിയിരുന്നു. 

പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കോണ്‍ഗ്രസില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നേതൃമാറ്റം വേണ്ടെന്ന് പ്രവര്‍ത്തക സമിതി ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com