കുഴിയില്‍ വീണ കാട്ടാനയെ തള്ളി മുകളിലേക്ക് കയറ്റി; ജെസിബിയോട് കാട്ടാനയുടെ 'നന്ദിപ്രകടനം', വൈറല്‍ വീഡിയോ 

കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
കാട്ടാനയെ തള്ളി മുകളിലേക്ക് കയറ്റുന്ന ജെസിബി
കാട്ടാനയെ തള്ളി മുകളിലേക്ക് കയറ്റുന്ന ജെസിബി
Updated on: 
1 min read

വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. തിരിച്ചുപോകുന്നതിനിടെ കിണറിലും കുഴിയിലും വീണുപോകുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ കുഴിയില്‍ അകപ്പെട്ടുപോയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ജെസിബി ഉപയോഗിച്ചാണ് കാട്ടാനയെ രക്ഷിച്ചത്. കുഴിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച് തള്ളി മുകളിലേക്ക് കയറ്റുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. രക്ഷപ്പെട്ടതിന്റെ സന്തോഷത്തില്‍ കാട്ടാന നന്ദി പറയുന്നത് പോലുള്ള പ്രകടനങ്ങളും വീഡിയോയെ വ്യത്യസ്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com