കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം; പാല്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി ഒരു ഗ്രാമം 

മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗജന്യമായി പാല്‍ വിതരണം ചെയ്ത് ക്ഷീരകര്‍ഷകര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗജന്യമായി പാല്‍ വിതരണം ചെയ്ത് ക്ഷീരകര്‍ഷകര്‍. ഗ്രാമത്തിലെ താമസക്കാര്‍ക്കാണ് കര്‍ഷകര്‍ പാല്‍ സൗജന്യമായി വിതരണം ചെയ്തത്.

ഔറംഗബാദിന് സമീപമുള്ള ജല്‍നാ ജില്ലയിലെ വാദിഗോത്രി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വിപണിയിലോ, ഡയറിയിലോ പാല്‍ നല്‍കാതെയാണ് ഗ്രാമത്തിലെ താമസക്കാര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്തത്. കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണനയെന്ന് സ്വാഭിമാനി ഷെട്കരി സംഘടന ജില്ലാ പ്രസിഡന്റ് സുരേഷ് കാലെ പറയുന്നു.

ഭാരത ബന്ദ് കണക്കിലെടുത്ത് പാല്‍ വില്‍ക്കേണ്ട എന്ന് കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയാണ് പാല്‍ ജനങ്ങളിലേക്ക് എത്തിച്ചതെന്നും സുരേഷ് കാലെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com