കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് മന്ത്രിമാര്‍; 'സൗഹൃദാന്തരീക്ഷം'; ആറാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തുന്ന ആറാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ
Updated on: 
1 min read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തുന്ന ആറാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുന്നത്. 

ഈ യോഗം നിര്‍ണായകമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകരും ആവര്‍ത്തിച്ചു. 'നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമാധാനമായി വീടുകളിലേക്ക് മടങ്ങും, അല്ലെങ്കില്‍ സമാധാനമായി സമരം തുടരും'-കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ഇന്നും തങ്ങള്‍ക്കുള്ള ഭക്ഷണം കര്‍ഷകര്‍ തന്നെയാണ് കൊണ്ടുവന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും കര്‍ഷകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ കര്‍ഷകര്‍ സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം ബഹിഷ്‌കരിച്ചിരുന്നു. സ്വന്തമായി പാകം ചെയ്തുകൊണ്ടുവന്ന ഭക്ഷണമാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍ കഴിച്ചത്. ഇത്തവണ സര്‍ക്കാര്‍ ഭക്ഷണം ഒഴിവാക്കിയ മന്ത്രിമാര്‍ കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണം പങ്കിടുകയായിരുന്നു. 

താങ്ങുവില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കര്‍ഷകുമായി ചര്‍ച്ചയ്‌ക്കെത്തുന്നത്. അവരും അങ്ങനെ വരണം. തുറന്ന മനസ്സോടെയാണ് കര്‍ഷകര്‍ വരുന്നതെങ്കില്‍ ഉറപ്പായും സമരം ഉടന്‍ അവസാനിക്കും. കര്‍ഷകര്‍ പുതുവര്‍ഷം അവരുടെ വീടുകളില്‍ ആഘോഷിക്കുന്നതാണ് സര്‍ക്കാരിന് ഇഷ്ടം'- ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സോംപ്രകാശ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com