കര്‍ഷകര്‍ വളഞ്ഞു; ട്രാക്ടറില്‍ നിന്ന് ഇറങ്ങിയോടി ദീപ് സിദ്ദു (വീഡിയോ)

ട്രാക്ടര്‍ മാര്‍ച്ചില്‍ ആക്രമണത്തിന് പ്രകോപിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ദീപ് സിദ്ദുവിനെ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്ന വീഡിയോ പുറത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
Updated on
1 min read

ന്യൂഡല്‍ഹി: ട്രാക്ടര്‍ മാര്‍ച്ചില്‍ ആക്രമണത്തിന് പ്രകോപിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ദീപ് സിദ്ദുവിനെ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്ന വീഡിയോ പുറത്ത്. കര്‍ഷകരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന സിദ്ദുവിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

ട്രാക്ടററില്‍ ഇരിക്കുന്ന സിദ്ദുവിനെ വളഞ്ഞ ഒരുകൂട്ടം കര്‍ഷകര്‍ ഇയാള്‍ പ്രക്ഷോഭത്തെ തകര്‍ത്തതായി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിന് പിന്നാലെ ട്രാക്ടറില്‍ നിന്ന് ഇറങ്ങിയ സിദ്ദു ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. 

അക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്നും ഇയാള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം കര്‍ഷകര്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.അക്രമങ്ങളില്‍ ദീപ് സിദ്ദുവിന് എതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com