'അവന്‍ കാറില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു'; ലംബോര്‍ഗിനി ഓടിച്ചത് മകന്‍ അല്ലെന്ന് കെകെ മിശ്ര

Father of Shivam Mishra refutes claims that his son drove Lamborghini
ശിവം മിശ്ര
Updated on: 
1 min read

ലഖ്നൗ: കാന്‍പുരില്‍ ആഢംബര കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പൊലീസിനെ തള്ളി ആരോപണ വിധേയനായ ശിവം മിശ്രയുടെ പിതാവ് കെ കെ മിശ്ര. അപകടസമയത്ത് മകനല്ല, ഡ്രൈവര്‍ മോഹനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കെ.കെ. മിശ്ര പറയുന്നത്. സുഖമില്ലാത്തതിനാല്‍ ശിവം കാറില്‍ അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും അപകടത്തിന് തൊട്ടുമുമ്പുള്ള ദിവസം കാറില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കെ കെ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മോഹനാണ് വാഹനം ഓടിച്ചിരുന്നതെന്നും ശിവം കാറിനുള്ളില്‍ ഇരിക്കുകയായിരുന്നെന്നുമാണ് കെ.കെ. മിശ്രയുടെ അവകാശവാദം. യാത്രയ്ക്കിടെ ശിവത്തിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബോഡിഗാര്‍ഡുകള്‍ വാതില്‍ തകര്‍ത്ത് അവനെ പുറത്തെടുക്കുകയായിരുന്നുവെന്നും മിശ്ര പറഞ്ഞു. ബോധരഹിതനായ ശിവത്തെ നിലവില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ കെ പറഞ്ഞു.

സിവില്‍ ലൈന്‍ റോഡില്‍ നിന്ന് മടങ്ങുമ്പോള്‍ മകന്‍ അബോധാവസ്ഥയിലായിരുന്നു, ഉറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് തുറക്കാന്‍ കഴിഞ്ഞില്ല. സുരക്ഷാ ജീവനക്കാര്‍ ഗ്ലാസ് പൊട്ടിച്ച് ശിവമിനെ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശിവം വീട്ടിലെത്തിയപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ ശിവമിനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കുകയായിരുന്നുവെന്നും കെ കെ മിശ്ര പറഞ്ഞു.

അതേസമയം, അപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കാറിന്റെ ചില്ലുകളില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ആരാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. ആദ്യം അജ്ഞാതനായ ഡ്രൈവര്‍ക്കെതിരെയാണ് കേസ് എടുത്തതെങ്കിലും പിന്നീട് ശിവമാണ് വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ വാദം തെറ്റാണെന്നാണും ശിവമിന്റെ അഭിഭാഷകനും പറഞ്ഞു.

കഴിഞ്ഞദിവസമാണ് അമിതവേഗത്തിലെത്തിയ ലംബോര്‍ഗിനി നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയുംചെയ്തിരുന്നു. കെ കെ മിശ്രയുടെ മകനായ ശിവം മിശ്രയാണ് ലംബോര്‍ഗിനി അമിതവേഗത്തിലോടിച്ച് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Summary

Father of Shivam Mishra refutes claims that his son drove Lamborghini during crash in Kanpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister K M Shaji
thrissur car accident
Retired Air Marshal Jitendra Mishra Appointed First CEO of Ayodhya Ram Temple Trust
car loan guidelines
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com