ഭാര്യയുമായി വഴക്കിട്ടു, 30 അടി താഴ്ചയിലേക്ക് മക്കളെ വലിച്ചെറിഞ്ഞ് പിതാവ്, അറസ്റ്റിൽ 

യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തിൽ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാൾ താഴെക്ക് വലിച്ചെറിയുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ നാല് മക്കളെ കനാലിൽ വലിച്ചെറിഞ്ഞ് പിതാവ്. യുപിയിലെ കസ്​ഗഞ്ചിലാണ് സംഭവം. നാല് മക്കളിൽ മൂന്ന് പേർ രക്ഷപ്പെട്ടു. ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വഴക്കിട്ടതിനെ തുടർന്ന് ഭാര്യയെ ഇയാൾ വീട്ടിൽ കൊണ്ടാക്കിയിരുന്നു. തിരിച്ചെത്തിയ പുഷ്‌പേന്ദ്ര കുമാർ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തിൽ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാൾ താഴെക്ക് വലിച്ചെറിയുകയായിരുന്നു.

കനാലിൽ വീണ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു. സംഭവത്തിൽ പിതാവ് പുഷ്‌പേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളയ കുട്ടിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ പുഷ്‌പേന്ദ്ര കുമാർ ദിവസവും മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com