വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി, പ്രദർശനം കാണാൻ ആളുകൾ തടിച്ചുകൂടി; 12 പേർക്കെതിരെ കേസ്

ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്
Published on

​ഗാന്ധിന​ഗർ: പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം നടത്തിയതിന് ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വനം വകുപ്പാണ് കേസ് എടുത്തത്. ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. 

ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. ഈ മാസം 8നാണ് പ്രദർശനം നടന്നത്. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ സമാനമായ ലയൺ ഷോ നടത്തിയതിന് ആറ് പേർക്ക് മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com