ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; മരണം 11 ആയി

അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്
ഡൽഹിയിൽ തീപിടിത്തം
ഡൽഹിയിൽ തീപിടിത്തംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

ഡൽഹിയിൽ തീപിടിത്തം
ഇന്ന് വിദ്യാഭ്യാസ ബന്ദ്‌; ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യവിദ്യാർത്ഥി മുന്നണി

അപകടത്തില്‍ സമീപമുണ്ടായിരുന്ന വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗിമിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Major fire breaks out near Pullepady Bridge in Ernakulam
today top five news
Delimitation bill: Centre proposes to increase Lok Sabha seats to 850 from 543
Fire breaks out in Edayar industrial area
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com