ബംഗളൂരുവിലെ പബില്‍ വന്‍ തീപിടിത്തം;  മുകളില്‍ നിന്ന് താഴോട്ട് എടുത്തുചാടി യുവാവ്; വീഡിയോ

തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ബംഗളൂരു: കര്‍ണാടകയിലെ കോറമംഗലയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാര്‍ ഷോറൂം, ജിം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മഡ് പൈപ്പ് കഫേ എന്ന പബിലാണ് തീപിടിത്തം ഉണ്ടായത്. 

തീ പിടിത്തുമുണ്ടായതിന് പിന്നാലെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, തീപിടിത്തത്തിന്റെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചു. പുക ഉയരുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം.

തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതുപോലെ സ്‌ഫോടനാത്മകമായ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. കെട്ടിടത്തിനുളളില്‍ കുടുങ്ങികിടന്നവരെ പുറത്തെത്തിച്ചതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailed Official Found with Girlfriend in Hospital VIP Ward
Yogi Adityanath
red flag food products
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com