ഇന്ത്യക്കാരുടെ പോക്കറ്റില്‍ നിന്ന് അദാനി കൊള്ളയടിച്ചത് 12000 കോടി; ഇന്തോനേഷ്യന്‍ കല്‍ക്കരി ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു; രാഹുല്‍ ഗാന്ധി

ഗൗതം അദാനിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍/പിടിഐ
രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍/പിടിഐ

ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെടുത്തെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യക്കാരുടെ പോക്കറ്റില്‍ നിന്ന് 12000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇന്ത്യയില്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നു. കരിഞ്ചന്തയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

'വൈദ്യുതി ചാര്‍ജ് വര്‍ധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ അദാനിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.'-രാഹുല്‍ പറഞ്ഞു


അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അദാനിക്കെതിരെ വാര്‍ത്ത നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com