കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ബംഗ്ലാദേശില്‍

നരേന്ദ്രമോദി/ഫയല്‍ ചിത്രം
നരേന്ദ്രമോദി/ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദർശിക്കും. ഈ മാസം 26, 27 തിയതികളിലാണ് സന്ദർശനം. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് യാത്ര. 

2015 ലാണ് പ്രധാനമന്ത്രി അവസാനമായി ബംഗ്ലാദേശ് സന്ദർശിച്ചത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. 

ബംഗ്ലാദേശിൽ എത്തുന്ന പ്രധാനമന്ത്രി ദേശീയ ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ഇടവേളയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ രാജ്യ സന്ദര്‍ശനമാണ് ഇത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com