തേജസ്വിക്ക് നിര്‍ണായകം; ബിഹാറില്‍ ആദ്യഘട്ട വിധിയെഴുത്ത് നാളെ

പട്ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക
Tejashwi Yadav
Tejashwi Yadav
Updated on
1 min read

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പട്ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് 11 നും വോട്ടെണ്ണല്‍ 14 നും നടക്കും.

Tejashwi Yadav
പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ( രാഘോപൂര്‍), ബിജെപി നേതാക്കളും ഉപമുഖ്യമന്ത്രിമാരുമായ സമ്രാട്ട് ചൗധരി ( താരാപൂര്‍), വിജയ് കുമാര്‍ സിന്‍ഹ ( ലഖിസരായ്) എന്നിവരുടെ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Tejashwi Yadav
തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളില്‍ ഈ മാസം 9 വരെ പ്രചാരണം നടക്കും. എന്‍ഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പ്രചാരണം നയിക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനു വേണ്ടി രാഹുല്‍ഗാന്ധിയും തേജസ്വി യാദവുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

Summary

The first phase of voting for the Bihar Assembly elections will be held tomorrow. Crucial for Tejashwi Yadav

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com