പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

പന്തയം വെക്കല്‍, ചൂതാട്ടം എന്നീ നിര്‍വചനങ്ങളില്‍ ഇവ ഉള്‍പ്പെടുന്നില്ലെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.
SUPREME COURT
SUPREME COURT file
Updated on
1 min read

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് നിയന്ത്രിക്കുന്ന പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് പതിവായുള്ള മത്സരങ്ങളെയും ടൂര്‍ണമെന്റുകളെയും ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി. പന്തയം വെക്കല്‍, ചൂതാട്ടം എന്നീ നിര്‍വചനങ്ങളില്‍ ഇവ ഉള്‍പ്പെടുന്നില്ലെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.

SUPREME COURT
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: പുനഃപരിശോധനാ ഹര്‍ജിയിലെ വാദം തുറന്ന കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ അഭിപ്രായം അറിയിച്ചത്. ഓണ്‍ലൈന്‍ ചെസ് കളിക്കാരനായ ഒരു ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട്, ടൂര്‍ണമെന്റുകള്‍ക്ക് നിയമപ്രകാരം പ്രശ്‌നമുണ്ടാകില്ലെന്ന് കോടതി പറഞ്ഞു.

SUPREME COURT
ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

നിയമപ്രകാരം 'റിയല്‍ മണി ഗെയിമുകള്‍', അതുമായി ബന്ധപ്പെട്ട ബാങ്കിംഗ് സേവനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പുതിയ നിയമം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

കേസ് വിശദമായി നവംബര്‍ 26 ന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന ദോഷങ്ങള്‍ കണക്കിലെടുത്താണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Summary

New online gaming law: Supreme Court says regular competitions may be exempted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com