കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: പുനഃപരിശോധനാ ഹര്‍ജിയിലെ വാദം തുറന്ന കോടതിയില്‍

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു.
Supreme Court
Supreme Court file
Updated on
1 min read

ന്യൂഡല്‍ഹി:കര്‍ഷകര്‍ക്കുള്ള മുന്‍കാല നഷ്ടപരിഹാരം സംബന്ധിച്ച എന്‍എച്ച്എഐയുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തുറന്ന കോടതിയില്‍ കേള്‍ക്കും. എന്‍എച്ച്എഐ നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയ്ക്ക് പകരമായി കര്‍ഷകര്‍ക്ക് പലിശ സഹിതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതിയുടെ 2019ലെ തീരുമാനം മുന്‍കാല പ്രാബല്യത്തോടെ ബാധകമാകുമെന്ന വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Supreme Court
'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു. നവംബര്‍ 11നാകും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുക. ഹര്‍ജിയില്‍ നേരത്തെ പറഞ്ഞപോലെ 100 കോടി രൂപയല്ല, ഏകദേശം 32,000 കോടി രൂപയുടെ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് എന്‍എച്ച്എഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.

Supreme Court
ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഭൂമി ഏറ്റെടുത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും പലിശയും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നായിരുന്നു 2019ലെ സുപ്രീംകോടതി വിധി. എന്‍എച്ച്എഐ ഉന്നയിച്ച വാദങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു കഴമ്പും തോന്നുന്നില്ലെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അപേക്ഷ തള്ളിക്കളയുന്നത് ഉചിതമാണെന്നാണ് കരുതുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്‍എച്ച്എഐ നിയമത്തിലെ സെക്ഷന്‍ 3 ജെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്ന് സുപ്രീംകോടതി 2019ലെ വിധിന്യായത്തില്‍ പറയുന്നുണ്ട്.

Summary

SC to hear in open court NHAI's plea for review of verdict on compensation to farmers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com