ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു.
Kamal Hassan and VIjay
കമൽ ഹാസനും വിജയുംX/Kamal Hassan
Updated on
2 min read

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ആറ് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു. സബ്‌സിഡി നിരക്കില്‍ തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന, തമിഴ് പ്രേക്ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.

Kamal Hassan and VIjay
തമിഴ് പൈതൃകത്തിന്റെ വീണ്ടെടുപ്പ്; പതിനൊന്നാം നൂറ്റാണ്ടിലെ ചോള ചെമ്പുതകിടുകള്‍ ഇന്ത്യയ്ക്ക് കൈമാറി നെതര്‍ലന്‍ഡ്‌സ്
Kamal Hassan and VIjay
കമൽ ഹാസനും വിജയുംX/ Kamal Haasan

വര്‍ധിച്ചു വരുന്ന നിര്‍മാണച്ചെലവുകള്‍, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസന്റെ നിവേദനത്തില്‍ പറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ ആവശ്യം.

കൂടാതെ ആന്റി പൈറസി ടീം രൂപീകരിക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ടിവികെ സര്‍ക്കാരിനോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു.

Kamal Hassan and VIjay
'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ജനനായകനടക്കം പൈറസി പ്രതിസന്ധി നേരിട്ടിരുന്നു. "ആയിരക്കണക്കിനു കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഠിനാധ്വാനത്തെ പൈറസി നശിപ്പിക്കുകയാണ്. അതിനെതിരെ തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വകുപ്പിനുള്ളില്‍ ആന്റി പൈറസി എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം. പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ ഉടനടി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം" : കമല്‍ഹാസന്റെ നിവേദനത്തില്‍ പറയുന്നു.

തിയറ്ററുകള്‍ സംരക്ഷിക്കുന്നതിനായി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമകള്‍ക്കും എട്ട് ആഴ്ചത്തെ ഒടിടി റിലീസ് വിന്‍ഡോ നിര്‍ബന്ധമാക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും കമല്‍ഹാസന്‍ വ്യക്തമാക്കി. ഇതു തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും നിലനില്‍പ്പിനു സഹായകമാകുമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.

Kamal Hassan and VIjay
'തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും'

ഇതിനു പുറമേ, തമിഴ്‌നാടിനെ രാജ്യത്തെ മുന്‍നിര ചലച്ചിത്ര നിര്‍മാണ കേന്ദ്രമാക്കി മാറ്റുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ചലച്ചിത്ര നിര്‍മാണ പ്രോത്സാഹന പദ്ധതി അവതരിപ്പിക്കാനും മുഖ്യമന്ത്രി വിജയ്‌യോട് കമലഹാസന്‍ അഭ്യര്‍ഥിച്ചു.

Summary

Five shows daily, government OTT platform, 0% entertainment tax; Kamal Haasan submits petition to Vijay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com