രക്ഷിതാക്കള്‍ വിഷം കഴിച്ചു, അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായി അഞ്ചു വയസുകാരന്‍ കാട്ടില്‍ കഴിഞ്ഞത് ഒരു രാത്രി

കൊടും തണുപ്പില്‍ ഒരു രാത്രി കാട്ടില്‍ കഴിച്ചുകൂട്ടിയ കുട്ടി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം പുറം ലോകമറിയുന്നത്
poison
poisonപ്രതീകാത്മക ചിത്രം
Updated on
1 min read

ഒഡിഷ: വിഷം കഴിച്ച രക്ഷിതാക്കളുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായി അഞ്ചുവയസുകാരന്‍ കാട്ടില്‍ കഴിഞ്ഞത് ഒരു രാത്രി. ഒഡിഷയിലെ ദിയോഗഡ് ജില്ലയിലെ കുന്ധൈഗോള പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് ആണ് സംഭവം. കൊടും തണുപ്പില്‍ ഒരു രാത്രി കാട്ടില്‍ കഴിച്ചുകൂട്ടിയ കുട്ടി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം പുറം ലോകമറിയുന്നത്.

poison
തുണി ഈ സോപ്പിട്ടു കഴുകൂ, കൊതുകു വരില്ല; ഡിറ്റര്‍ജന്റ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

ദിയോഗഡ് ജില്ലയിലെ ജിയന്തപാലി ഗ്രാമത്തില്‍ മരിച്ച ദുഷ്മന്ത് മാജ്ഹി, ഭാര്യ റിങ്കി എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച റിങ്കിയുടെ വീട്ടില്‍ നിന്നും മടങ്ങിയ കുടുംബം യാത്രയ്ക്കിലെ വഴക്ക് രൂക്ഷമാകുകയും വഴിമധ്യേ മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കയറി ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

poison
'ഞാന്‍ ഇന്ത്യക്കാരനാണ്....'; ചൈനീസ് എന്ന് വിളിച്ച് ക്രൂരമര്‍ദനം, വിദ്യാര്‍ഥിയുടെ ജീവനെടുത്ത് ആറംഗ സംഘം

ഞായറാഴ്ച രാവിലെ കാട്ടില്‍ നിന്ന് പുറത്തെത്തിയ കുട്ടിയാണ് വഴിയാത്രക്കാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ അറിയിച്ചത് പ്രകാരം കുന്ധൈഗോള പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ഈ സമയം ദുഷ്മന്ത് മരിച്ച നിലയിലും, റിങ്കി അബോധാവസ്ഥയിലായിരുന്നു. മൂവരെയും അങ്കുള്‍ ജില്ലയിലെ ചെണ്ടിപാഡ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ റിങ്കിയും മരിക്കുകയായിരുന്നു. വിഷം നല്‍കിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ കുട്ടിയും ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെ ഏല്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Summary

A five year-old child had to spend a cold night in a forest as his parents lay beside him writhing in agony after consuming poison in a suicide bid, under Kundheigola police station area of Deogarh district. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com