തുണി ഈ സോപ്പിട്ടു കഴുകൂ, കൊതുകു വരില്ല; ഡിറ്റര്‍ജന്റ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

ഡിറ്റര്‍ജന്റില്‍ അടങ്ങിയ ഘടകങ്ങള്‍ കൊതുകുകള്‍ക്കു ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാന്‍ കഴിയുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
Mosquito
Mosquito
Updated on
1 min read

ന്യൂഡല്‍ഹി: കൊതുക് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി ഐഐടി ഡല്‍ഹി. തുണികള്‍ കഴുകുന്നതിന് ഒപ്പം കൊതുക് പ്രതിരോധം എന്നതാണ് ഐഐടിയുടെ ലക്ഷ്യം. ഡിറ്റര്‍ജന്റില്‍ അടങ്ങിയ രാസഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊതുക് പ്രതിരോധം സാധ്യമാക്കുന്നത്. ഡിറ്റര്‍ജന്റില്‍ അടങ്ങിയ ഘടകങ്ങള്‍ കൊതുകുകള്‍ക്കു ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാന്‍ കഴിയുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

Mosquito
'എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് രണ്ട് മുറികളുണ്ട്: പിന്നെന്തിന് ശാസ്തമംഗലത്ത് ഓഫീസ്?'; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ഐഐടിയിലെ ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ജാവേദ് നബിബക്ഷ ഷെയ്ഖിന്റെ തേതൃത്വത്തിലാണ് ഡിറ്റര്‍ജന്റ് വികസിപ്പിക്കുന്നത്. ഡിറ്റര്‍ജന്റിന്റെ പരീക്ഷണം വിജയകരമാണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഡിറ്റര്‍ജന്റ് കൊണ്ട് കഴുകിയ തുണി കയ്യില്‍ കെട്ടിയ ശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കൈ കടത്തുന്ന 'ഹാന്‍ഡ്ഇന്‍കേജ്' രീതിയില്‍ പരീക്ഷണം നടത്തിയത്.

Mosquito
'ഞാന്‍ ഇന്ത്യക്കാരനാണ്....'; ചൈനീസ് എന്ന് വിളിച്ച് ക്രൂരമര്‍ദനം, വിദ്യാര്‍ഥിയുടെ ജീവനെടുത്ത് ആറംഗ സംഘം

ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ തുണി അലക്കുന്നത് പ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കും എന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഉത്പന്നത്തിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയെന്നും വാണിജ്യാടിസ്ഥാനത്തില്‍ അത് ഉടന്‍ പുറത്തിറങ്ങുമെന്നും ഗവേഷകര്‍ അറിയിച്ചു.

Summary

IIT Delhi develops washing powder that turn clothes into mosquito shield

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com