ഭയന്നില്ലെങ്കിലേ അത്ഭുതമുള്ളൂ!, കൂറ്റന്‍ രാജവെമ്പാലയുമായി യുവാവ്- വൈറല്‍ വിഡിയോ
കഴിഞ്ഞദിവസം തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് 18 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ ഒരു ഭയവും കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നി പിടികൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വെറുംകൈ ഉപയോഗിച്ച് കൂറ്റന്‍ രാജവെമ്പാലയെ പൊക്കി പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കാസ് വാന്‍ ആണ് എക്‌സില്‍ വിഡിയോ പങ്കുവെച്ചത്. ഒരു ഭീമന്‍ രാജവെമ്പാലയെ വെറും കൈകൊണ്ട് പിടിച്ചിരിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ പാമ്പിന്റെ വലിപ്പം കണ്ട് ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. 'രാജവെമ്പാലയുടെ യഥാര്‍ത്ഥ വലിപ്പത്തെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടോ?, അത് ഇന്ത്യയില്‍ എവിടെയാണ് കാണപ്പെടുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? രാജവെമ്പാലയെ കാണുമ്പോള്‍ എന്തുചെയ്യണം?'- അടിക്കുറിപ്പോടെയാണ് പര്‍വീണ്‍ കാസ് വാന്‍ വിഡിയോ പങ്കുവെച്ചത്.
വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കള്‍ പാമ്പിന്റെ ഭീമാകാരമായ വലിപ്പത്തോടുള്ള അത്ഭുതവും ഭയവും ആശങ്കയും പങ്കുവെച്ചു.
Forest Officer Shares Stunning Video Of Man Fearlessly Holding Giant King Cobra
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


