

ലഖ്‌നൗ: ''പാകിസ്ഥാന്‍ സിന്ദാബാദ്'' എന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഫോര്‍വേര്‍ഡ് ചെയ്തതിന് റിമാന്‍ഡിലായ പ്രതിക്കു ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 152 പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്ന കുറ്റമായി ഇതിനെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, സായുധ കലാപം, അട്ടിമറി, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുക തുടങ്ങിയ വ്യക്തമായ ഉദ്ദേശം ഉണ്ടായിരിക്കണമെന്നും ജസ്റ്റിസ് സന്തോഷ് റായ് നിരീക്ഷിച്ചു.
ഒരു വിദേശ രാജ്യത്തെ പിന്തുണയ്ക്കുന്ന പോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നത് പൗരന്മാര്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാം എന്നാല്‍ അത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയല്ല. ഏതെങ്കിലും രാജ്യത്തെ പിന്തുണയ്ക്കുന്നതായി കാണിക്കുന്ന ഒരു സന്ദേശം പോസ്റ്റ് ചെയ്യുന്നത് ഇന്ത്യയിലെ പൗരന്മാര്‍ക്കിടയില്‍ വിദ്വേഷമോ ഐക്യമില്ലായ്മയോ ഉണ്ടാക്കാന്‍ ഇടയാക്കും. ബിഎന്‍എസ് പ്രകാരം 196 പ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. ഇത് ഏഴ് വര്‍ഷം വരെ ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണ്. എന്നാല്‍ ഈ കേസില്‍ ബിഎന്‍എസ് 152 വകുപ്പ് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ വര്‍ഷം മെയ് 13 ന് അറസ്റ്റിലായ സാജിദ് ചൗധരി എന്നയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പാകിസ്ഥാന്‍ അനുകൂല പോസ്റ്റ് ഫോര്‍വേഡ് ചെയ്‌തെന്നാണ് കുറ്റം. മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന് പകരമായി ഉപയോഗിക്കുന്ന സെക്ഷന്‍ 152 പ്രകാരമുള്ള കുറ്റത്തിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
തന്നെ തെറ്റായി പ്രതിചേര്‍ത്തതാണെന്നും പോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നത് രാജ്യദ്രോഹമോ ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയോ അല്ലെന്നും ചൗധരി വാദിച്ചു. ചൗധരി ഒരു വിഘടനവാദിയാണെന്നും ജാമ്യം കൊടുക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കമ്രാന്‍ ഭട്ടി പ്രൗഡ് ഓഫ് യു, പാകിസ്ഥാന്‍ സിന്ദാബാദ്' എന്നാണ് ഒരു പാകിസ്ഥാന്‍ ഉപയോക്താവ് അപ്ലോഡ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൗധരി കമന്റ് ചെയ്തതായി സംസ്ഥാനം കോടതിയെ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി ചൗധരി എന്തെങ്കിലും പ്രസ്താവന നടത്തിയതായി കാണിക്കുന്ന ഒരു തെളിവും സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരായ അജയ് കുമാര്‍ പാണ്ഡെയും അലോക് സിങുമാണ് അപേക്ഷകനുവേണ്ടി ഹാജരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
