പുരുഷന്‍മാര്‍ക്ക് സൗജന്യ ബസ് യാത്ര; സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ; തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ

എംജിആറിന്റെ ജന്മവാര്‍ഷികദിനത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷം എഐഡിഎംകെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
Edappadi K Palaniswami
Edappadi K Palaniswami
Updated on
1 min read

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ. തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി യോഗം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. എംജിആറിന്റെ ജന്മവാര്‍ഷികദിനത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷം എഐഎഡിഎംകെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

Edappadi K Palaniswami
'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ആത്മീയ തീര്‍ഥാടനം'; അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ, വിവാദം

റേഷന്‍ കാര്‍ഡ് ഉടമകളായ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം രണ്ടായിരം രൂപ, പുരുഷന്‍മാര്‍ക്ക് സിറ്റിബസ്സുകളില്‍ സൗജന്യയാത്ര, വിട് ഇല്ലാത്ത എല്ലാവര്‍ക്കും വീട്, നൂറ് ദിന തൊഴിലുറപ്പ് 150 ദിവസമാക്കും, അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് 25,000 രൂപ സബ്‌സിഡിയോടെ ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്.

Edappadi K Palaniswami
മഹാരാഷ്ട്രയില്‍ ബിജെപി തരംഗം, മുംബൈയില്‍ താക്കറെ കുടുംബത്തിന്‍റെ ആധിപത്യം പഴങ്കഥ

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രതിമാസം രണ്ടായിരം രൂപ കുടുംബനാഥകളായ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് പളനി സ്വാമി പറഞ്ഞു. സ്ത്രീള്‍ക്കെന്ന പോലെ സിറ്റി ബസ്സില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കും. അമ്മ ഹൗസിങ് സ്‌കീം വഴിയാണ് വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കുക. ഗ്രാമപ്രദേശങ്ങളില്‍ വീട് ഇല്ലാത്തവര്‍ക്ക് ഭൂമിയും കോണ്‍ക്രീറ്റ് വീടും നല്‍കും. നഗരപ്രദേശങ്ങളില്‍ ഫലാറ്റ് നല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലുള്ളത്.

ഇതെല്ലാം സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയില്‍പ്പെടുത്തില്ലേയെന്ന ചോദ്യത്തിന് ഭരണപരമായ കഴിവുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്നതാണെന്നും പാര്‍ട്ടിയുടെ കഴിഞ്ഞ തവണത്തെ പ്രകടന പത്രികയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപയും പ്രതിവര്‍ഷം ആറ് ഗ്യാസ് സിലിണ്ടറുകളും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

Summary

Free bus rides for men, Rs 2K per month for women: AIADMK announces poll promises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com