ഇന്ധനവിലക്കയറ്റം: വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; 10,000 കോടി രൂപയുടെ പദ്ധതി സാധാരണക്കാരനു ഗുണമോ?

പുതിയ പദ്ധതിപ്രകാരം അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയും വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കുന്ന നിയന്ത്രിത നിരക്കും തമ്മിലുള്ള വ്യത്യാസം നികത്തുന്നതിന് സഹായത്തുക ഉപയോഗിക്കും.
Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
പ്രതീകാത്മക ചിത്രംAI Generated
Updated on
2 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടവും മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ആശ്വാസം. ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ചതായി വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാനും യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ വിമാനയാത്ര ലഭ്യമാക്കാനും ഈ നിധി സഹായകമാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് വിമാന കമ്പനികള്‍ നീങ്ങുന്ന ഘട്ടത്തിലാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര എണ്ണവില വര്‍ധന വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിനെ ഗണ്യമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയില്‍

2026 മാര്‍ച്ചില്‍ ഏവിയേഷന്‍ ടര്‍ബെയിന്‍ ഫ്യുവലിന്റെ വില ലിറ്ററിന് 60.5 രൂപയായിരുന്നത് 2026 മെയ് ആയപ്പോഴേക്കും ലിറ്ററിന് 142 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യോമയാന ടര്‍ബൈന്‍ ഇന്ധനം ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തുകയായിരുന്നു.

വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 30 മുതല്‍ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാല്‍ ഏവിയേഷന്‍ ടര്‍ബെയിന്‍ ഫ്യുവലിന്റെ വിലയിലെ ചെറിയ വര്‍ധന പോലും ടിക്കറ്റ് നിരക്കുകളിലും സര്‍വീസുകളിലും നേരിട്ട് പ്രതിഫലിക്കാറുണ്ട്.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
'എന്തിനാണ് തിരക്കുപിടിച്ച് നരഹത്യാക്കുറ്റം ചുമത്തിയത്?'; നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ, ശനിയാഴ്ച വരെ അറസ്റ്റ് തടഞ്ഞു

'ഷെഡ്യൂള്‍ഡ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എടിഎഫ് വില സ്ഥിരതയെ പിന്തുണയ്ക്കുന്നതിനായി എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസികള്‍ക്ക്) പലിശരഹിത അഡ്വാന്‍സായി 10,000 കോടി രൂപ വരെ ഒറ്റത്തവണ ബജറ്റ് പിന്തുണ നല്‍കുമെന്നാണ്' അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. 'നിലവിലെ ഇറക്കുമതി പാരിറ്റി വില അംഗീകൃത സംവിധാനം പ്രകാരം നിര്‍ണ്ണയിക്കപ്പെടുന്ന ബെഞ്ച്മാര്‍ക്ക് വിലയേക്കാള്‍ കൂടുതലാകുമ്പോഴെല്ലാം, അന്താരാഷ്ട്ര എടിഎഫ് വിലയിലെ വര്‍ദ്ധനവ് മൂലമുണ്ടാകുന്ന നഷ്ടത്തിന് വില സ്ഥിരതാ ഫണ്ട് ഉപയോഗിച്ച് ഒഎംസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന്' കാബിനറ്റ് കുറിപ്പ് വ്യക്തമാക്കുന്നു.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് അവസാനിപ്പിക്കാന്‍ അമേരിക്ക; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കും - ഉപരോധം തിരിച്ചടിയാകുമോ?

'അന്താരാഷ്ട്ര എടിഎഫ് വിലകള്‍ മിതമാകുമ്പോള്‍, വ്യത്യാസമുള്ള തുക ഒഎംസികളില്‍ നിന്ന് തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് തിരികെ നല്‍കുകയയും ചെയ്യും. മുഴുവന്‍ പിന്തുണ തുകയും പൂര്‍ണമായും വീണ്ടെടുത്ത് തീര്‍പ്പാക്കുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നും' കേന്ദ്രം അറിയിച്ചു.

പുതിയ പദ്ധതിപ്രകാരം അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയും വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കുന്ന നിയന്ത്രിത നിരക്കും തമ്മിലുള്ള വ്യത്യാസം നികത്തുന്നതിന് സഹായത്തുക ഉപയോഗിക്കും. ഇതിലൂടെ വിമാനക്കമ്പനികള്‍ക്ക് ഇന്ധനവിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവിന്റെ ആഘാതം കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
'കെഎം ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്'; കൃഷിമന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍

രാജ്യത്തെ ആഭ്യന്തര, അന്തര്‍ദേശീയ വ്യോമഗതാഗത സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ എടിഎഫ് വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് സര്‍ക്കാര്‍ വില സ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചത്.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
ആര്‍ബിഐ ചട്ടം വിജയ് സര്‍ക്കാരിന് തിരിച്ചടി? കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രതിസന്ധിയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യോമയാന മേഖലയിലെ ഓഹരികളിലും അനുകൂല പ്രതികരണമുണ്ടായി. ഇന്ധനവിലയിലെ അനിശ്ചിതത്വം കുറയുന്നത് കമ്പനികളുടെ സാമ്പത്തിക പദ്ധതികള്‍ക്ക് കൂടുതല്‍ സ്ഥിരത നല്‍കുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
'പണക്കാരന്ക്ക് പണക്കാരന്‍'; ലോകത്തെ ആദ്യ ട്രില്യണയറാകാന്‍ ഇലോൺ മസ്ക്; ഓഹരി വിപണിയില്‍ സ്‌പേസ്എക്‌സ് ചരിത്രം കുറിക്കുമോ?

അതേസമയം, ഈ നിധി വെറും അടിയന്തര സഹായ പദ്ധതിയല്ലെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംപര്യാപ്തമായ ഒരു സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാവിയില്‍ അന്താരാഷ്ട്ര എണ്ണവിലയില്‍ വീണ്ടും മാറ്റമുണ്ടായാലും അതിന്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്കോ വിമാനക്കമ്പനികളിലേക്കോ എത്താതിരിക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഇന്ത്യയിലെ വ്യോമയാന മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും പുതിയ വിമാനത്താവളങ്ങളുടെ വികസനത്തിലും വലിയ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഇന്ധനവില നിയന്ത്രണം നിര്‍ണായകമാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ 10,000 കോടി രൂപയുടെ ATF വിലസ്ഥിരീകരണ നിധി തീരുമാനം ഇന്ത്യന്‍ വ്യോമയാന മേഖലയെ സംരക്ഷിക്കുന്ന സുപ്രധാന ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

Summary

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com