

ശ്രീനഗര്‍: കശ്മീരില്‍ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, പിതാവ് ഫാറൂഖ് അബ്ദുല്ല, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. വന്ദേമാതരം പൂര്‍ണമായി ആലപിച്ച നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
നാലുദിവസം നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വന്ദേമാതരം പൂര്‍ണമായി പാടിയത്. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിച്ചപ്പോള്‍ ഒമറും ഫാറൂഖും മന്ത്രിമാരും ആദരവോടെ എഴുന്നേറ്റു നിന്നു. വന്ദേമാതരത്തിന്റെ ആദ്യരണ്ട് ചരണങ്ങള്‍ മാത്രം പാടിയില്‍ മതിയെന്ന കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണ് ഇക്കാര്യത്തില്‍ ഇന്ത്യസഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ നടപടി. നേരത്തെ, സ്വാതന്ത്ര്യദിന ചടങ്ങില്‍ ദേശീയ ഗാനം പൂര്‍ണ്ണമായി ആലപിച്ചിരുന്നു.
നാഷണ്‍ കോണ്‍ഫ്രന്‍സ് സര്‍ക്കാരിന്റെ നിലപാടിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ വിവേകം മാനിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. വന്ദേമാതരത്തെ വിഭാഗീയ അജണ്ടയ്ക്കായി കേന്ദ്രം ഉപയോഗിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ വിഭാവനം ചെയത മതസൗഹാര്‍ദവും ബഹുസ്വരതയുമായി പൊരുത്തപ്പെടുന്നതല്ല വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗവുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ മാസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം, 1937-ലെ വന്ദേമാതരം പ്രമേയം കര്‍ശനമായി പാലിക്കാനും പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കാനും തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates