റിലയന്‍സ് മാളില്‍ നിന്ന് 40 ലക്ഷം രൂപയുടെ മൊബൈല്‍ കവര്‍ന്നു; അഞ്ചംഗസംഘം അറസ്റ്റില്‍

റിലയന്‍സ് മാളില്‍ നിന്ന് 40 ലക്ഷം രൂപയുടെ മൊബൈല്‍ കവര്‍ന്നു; അഞ്ചംഗസംഘം അറസ്റ്റില്‍

40 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അഞ്ചംഗസംഘം അറസ്റ്റില്‍
Published on

മുംബൈ: 40 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അഞ്ചംഗസംഘം അറസ്റ്റില്‍. മുംബൈയിലെ സൈബരബാദിലെ ഷോപ്പില്‍ നിന്നാണ് അഞ്ചംഗസംഘം മൊബൈല്‍ കവര്‍ച്ച നടത്തിയത്. ഇവരില്‍ നിന്ന് 38 ലക്ഷം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

ഫര്‍ഹാന്‍ അലി ഷെയ്ക്, മുഹമ്മദ്, രാജു, ദാസ് ബാങ്കുര്‍, റഷീദ് ഷെയ്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 103 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

നവംബര്‍ മൂന്നിന് മദിനഗുഡ റോഡിലുള്ള റിലയന്‍സ് ഡിജിറ്റല്‍ മാളില്‍ നിന്നാണ് അഞ്ചംഗസംഘം കവര്‍ച്ച നടത്തിയത്. നാല്‍പ്പത് ലക്ഷം രൂപ വിലവരുന്ന 118 മൊബൈല്‍ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. ഇതേതുടര്‍ന്ന് കടയുടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച ഇന്നോവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com