എട്ട് വർഷത്തെ പ്രണയം, സുപ്രിയോയും അഭയും ഒന്നായി; നിറ ചിരിയോടെ സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളും, ചിത്രങ്ങൾ

ബംഗാളി രീതിയിലും പഞ്ചാബി ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകൾ നടന്നത്
സുപ്രിയോയും ആഭയും/ ചിത്രം: ഫേസ്ബുക്ക്
സുപ്രിയോയും ആഭയും/ ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ഹൈദരാബാദിൽ ഗേ ദമ്പതികൾ വിവാഹിതരായി. സുപ്രിയോ ചക്രബർത്തിയും (31) അഭയ് ഡാങും (34) ആണ് വിവാഹിതരായത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. 

ശനിയാഴ്ച സ്വകാര്യ ചടങ്ങിനിടെയാണ് ഇരുവരും മോതിരം കൈമാറി താലിചാർത്തി വിവാഹിതരായത്. കോൽക്കത്ത സ്വദേശിയാണ് പ്രമുഖ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിലെ അധ്യാപകനായ സുപ്രിയോ. ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായ അഭയ് ഡൽഹി സ്വദേശിയാണ്. ബംഗാളി രീതിയിലും പഞ്ചാബി ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകൾ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER