സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന് 'ഉഗ്രന്‍' മൂര്‍ഖന്‍; വെറും കൈ കൊണ്ട് പിടികൂടി, വിമര്‍ശനം- വീഡിയോ
വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. പലപ്പോഴും പാമ്പും മറ്റും വാഹനത്തില്‍ കയറി കൂടുന്നത് പതിവാണ്. അതിനാല്‍ അപകടം ഒഴിവാക്കാനാണ് വിദഗ്ധര്‍ ഈ നിര്‍ദേശം കൂടെകൂടെ പറയുന്നത്. കാറിലും ഇരുചക്രവാഹനത്തിലുമെല്ലാം പാമ്പുകള്‍ ഇഴഞ്ഞുകയറിയ വീഡിയോകള്‍ നിരവധി കണ്ടിട്ടുണ്ട്. ഇപ്പോള്‍ സ്‌കൂട്ടറില്‍ കയറിയ മൂര്‍ഖനെ പുറത്തെടുക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
പലപ്പോഴും പാമ്പിനെ പിടികൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൈയില്‍ കരുതണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അല്ലാതെ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത് ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ പാമ്പിനെ പിടികൂടാന്‍ വിദഗ്ധ പരിശീലനവും നേടിയിരിക്കണം. എന്നാല്‍ ഇവിടെ വെറുംകൈ കൊണ്ടാണ് മൂര്‍ഖനെ പിടികൂടുന്നത്. ഇതിന്റെ ദൃശ്യങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകനായ അവിനാശ് യാദവാണ് പാമ്പിനെ പിടികൂടിയത്. ഇദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് മൂര്‍ഖനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
