ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ തടവുകാരന്റെ ചെറുമകളോട് ആവശ്യപ്പെട്ടു; ജയിലറെ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി

ബന്ധുക്കളുമായെത്തിയാണ് പെണ്‍കുട്ടി അസി. ജയിലര്‍ ബാലഗുരുസ്വാമിയെ തല്ലിയത്
Girl hits jailer with shoe
Updated on
1 min read

ചെന്നൈ: മധുര സെന്‍ട്രല്‍ അസി. ജയിലറെ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ബന്ധുക്കളുമായെത്തിയാണ് പെണ്‍കുട്ടി അസി. ജയിലര്‍ ബാലഗുരുസ്വാമിയെ തല്ലിയത്.

തടവുകാരനെ കാണാന്‍ വരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായിരുന്നു. പരിചയം മുതലെടുത്ത് പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരും വഴിയിലിട്ട് ബാലഗുരുവിനെ തല്ലി. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ജയിലറെ യുവതി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mangaluru man beaten to death in Bengal; seven, including two minors, held
Salim Kumar, Kamal
Migrant worker claims he was 'trapped inside drain
dyfi protest against shone george house
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com