

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതേത്തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറംലോകമറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. ജനുവരി 25 ന് നടന്ന സമൂഹ വിവാഹത്തില്‍ 568 ജോഡികള്‍ വിവാഹിതരായി. പണം വാങ്ങി വിവാഹ വേഷത്തില്‍ അഭിനയിച്ചവരാണ് ഇതില്‍ പങ്കെടുത്തവരില്‍ അധികം പേരുമെന്നാണ് വിവരം.
200 മുതല്‍ 500രൂപവരെയാണ് ഇതിനായി ഇവര്‍ക്ക് നല്‍കിയത്. സമൂഹ വിവാഹം കാണാന്‍ ചെന്നവരെയും വരന്റെ വേഷം ധരിച്ച് മണ്ഡപത്തില്‍ ഇരിക്കാന്‍ പറഞ്ഞെന്ന് പ്രദേശവാസിയായ 19കാരന്‍ രാജ്കുമാര്‍ പറയുന്നു. ചടങ്ങില്‍ ബിജെപി എംഎല്‍എ കേതകി സിങ് പങ്കെടുത്തിരുന്നു. സമൂഹ വിവാഹത്തെപ്പറ്റി പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകര്‍ അറിയിച്ചതെന്നാണ് കേതകി സിങ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates