'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍

ഇത്തരം ഉള്ളടക്കങ്ങള്‍ ആദ്യം അമേരിക്ക ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് സംഘടനയ്ക്ക് അയക്കുകയായിരുന്നു ഗൂഗിളിന്റെ രീതി
google csam reporting
Google to Report Child Abuse Content Directly to Indian AuthoritiesAI Generated Image
Updated on
1 min read

ന്യൂഡല്‍ഹി: കുട്ടികളുടെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഉള്ളടക്കങ്ങളും ഇനി മുതല്‍ അമേരിക്കയിലെ സംഘടനയ്ക്ക് പകരം ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതായി ഗൂഗിള്‍ വ്യക്തമാക്കി. ഇതുവരെ ഇത്തരം ഉള്ളടക്കങ്ങള്‍ ആദ്യം അമേരിക്ക ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് സംഘടനയ്ക്ക് അയക്കുകയായിരുന്നു ഗൂഗിളിന്റെ രീതി. ഈ നയത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

സൈബര്‍ ഇടങ്ങളില്‍ കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഉള്ളടക്കം നിര്‍മ്മിക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്താനും തടയാനും നീക്കം ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനുമായി വലിയ തോതിലുള്ള നിക്ഷേപമാണ് കമ്പനി നടത്തിവരുന്നത്.

ഇന്ത്യന്‍ സര്‍ക്കാരുമായി നടന്നുവരുന്ന ചര്‍ച്ചകളുടെ ഭാഗമായി, കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് ലഭ്യമാക്കാന്‍ തങ്ങള്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. നേരത്തെ സമാന രീതിയില്‍ മെറ്റയും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇത്തരം കണ്ടന്റുകള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

google csam reporting
കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ
google csam reporting
അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം
google csam reporting
കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ
Summary

Google to Report Child Abuse Content Directly to Indian Authorities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com