

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രം കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്‌നാട്ടിലെ ജോസഫ് വിജയ് സര്‍ക്കാരിനോട് ആരാഞ്ഞത്. തിരുപ്പരന്‍കുണ്‍ട്രം കല്‍ത്തൂണിന് പകരം, ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ് ദീപം തെളിച്ചത്.
സംഭവത്തില്‍ ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 167 (b) പ്രകാരമാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ടിവികെ സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഭരണകാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്ന പക്ഷം, വിശദീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ് എന്നാണ് ഈ അനുച്ഛേദം അര്‍ത്ഥമാക്കുന്നത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയത് സത്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കലില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കത്തതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു. കാര്‍ത്തിക ദീപം തെളിക്കാന്‍ ക്ഷേത്ര ഭരണസമിതി അനുമതി നിഷേധിച്ചെന്നും, അതിനാല്‍ അവിടെ ദീപം തെളിക്കാന്‍ സാധിച്ചില്ലെന്നുമാണ് ടിവികെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ദീപം തെളിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ മധുര ജില്ലാ കലക്ടറും കോടതിയില്‍ മാപ്പു പറഞ്ഞു. തിരുപ്പരന്‍കുണ്‍ട്രത്തെ കല്‍ത്തൂണില്‍ ഇത്തവണത്തേക്ക് മാത്രമായി ദീപം തെളിക്കാനാണ് നവംബര്‍ 20 ന് സുപ്രീംകോടതി അനുമതി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates