അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസ്; 49 പേര്‍ കുറ്റക്കാര്‍; ശിക്ഷ നാളെ

അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസ്; 49 പേര്‍ കുറ്റക്കാര്‍; ശിക്ഷ നാളെ
2008ലെ അഹമ്മദാബാദ് സ്ഫോടന ദൃശ്യം/ ഫയൽ
2008ലെ അഹമ്മദാബാദ് സ്ഫോടന ദൃശ്യം/ ഫയൽ
Updated on
1 min read

അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 49 പേര്‍ കുറ്റക്കാര്‍. 28 പേരെ വിചാരണ കോടതി വെറുതെവിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 49 പേരുടെ ശിക്ഷ നാളെ വിധിക്കും. 

13 വര്‍ഷം നീണ്ട വിചാരണകള്‍ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസില്‍ മൊത്തം 77 പ്രതികളായിരുന്നു. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. 

2008 ജൂലൈ 21നാണ് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com