വിജയ് രൂപാണി/ഫയല്‍
വിജയ് രൂപാണി/ഫയല്‍

വേദിയില്‍ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചു

വേദിയില്‍ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചു
Published on

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു കോവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  

വഡോദരയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി കുഴഞ്ഞു വീഴുകയായിരുന്നു. 

വേദിയില്‍ വെച്ചു തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വഡോദരയില്‍ നിന്നും ഹെലികോപ്റ്ററില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ മാസം 21 നാണ് വഡോദര അടക്കം ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com