Gujarat Man, 60, Kills Leopard with Sickle And Spear To Save Son
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ അരിവാളും കുന്തവും കൊണ്ട് കൊന്നു

'പുലിമുരുകനെ' വെല്ലും ബാബുഭായ്; മകനെ ആക്രമിച്ച പുള്ളിപ്പുലിയെ അരിവാളും കുന്തവും കൊണ്ട് കൊന്നു; അന്വേഷണം

ബാബു ഭായു രാത്രി വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ ഇരിക്കുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ പുള്ളിപ്പുലി ചാടി വീണത്.
Published on

ലഖ്‌നൗ: മകനെ ആക്രമിച്ച പുള്ളിപ്പുലിയെ അരിവാളും കുന്തവും ഉപയോഗിച്ച് കൊലപ്പെടുത്തി 60കാരനായ പിതാവ്. ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയിലാണ് അന്ത്യന്തം നാടകീയമായ പോരാട്ടം നടന്നത്. 27കാരനായ മകന്‍ ശാര്‍ദുലിനെയാണ് അച്ഛന്‍ ബാബുഭായ് രക്ഷപ്പെടുത്തിയത്.

Gujarat Man, 60, Kills Leopard with Sickle And Spear To Save Son
ആറുവയസുകാരിയെ വീടിന്റെ ടെറസില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ 10,13, 16 വയസുകാരായ അയല്‍വാസികള്‍

ബാബു ഭായു രാത്രി വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ ഇരിക്കുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ പുള്ളിപ്പുലി ചാടി വീണത്. പുലിയുടെ ആക്രമണത്തില്‍ പിതാവിന്റെ നിലവിളി കേട്ട് മകന്‍ ശാര്‍ദുല്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പുലി പിതാവിനെ വിട്ട് ശാര്‍ദുലിന് നേരെ തിരിഞ്ഞു. മകനെ പുലി ആക്രമിക്കുന്നത് കണ്ട് പരിഭ്രാന്തനാകാതെ പിതാവ് അടുത്തുണ്ടായിരുന്ന കുന്തവും അരിവാളും ഉപയോഗിച്ച് പുലിയെ കൊലപ്പെടുത്തുകയായിരുന്നു.

Gujarat Man, 60, Kills Leopard with Sickle And Spear To Save Son
ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിനും പൊലീസുകാര്‍ക്ക് അവധി; സമ്മര്‍ദം കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

'രാത്രി ഷെഡില്‍ ഇരിക്കുമ്പോഴാണ് പുലി വന്നത്. അതിനെ ഓടിക്കാനായി ഒച്ചവെച്ചപ്പോള്‍ അത് എന്റെ നേരെ ചാടി വീണു. ഞാന്‍ ഉറക്കെ വിളിച്ചു കൂവി,' ബാബുഭായ് പറഞ്ഞു. 'മകന്‍ വന്നപ്പോള്‍ പുലി എന്നെ വിട്ട് അവനെ ആക്രമിച്ചു. മകനെ രക്ഷിക്കാന്‍ നോക്കിയപ്പോള്‍ വീണ്ടും എന്നെ ആക്രമിച്ചു. ഇത് പലതവണ ആവര്‍ത്തിച്ചു. ഒടുവില്‍ അരിവാള്‍ കൊണ്ട് ഞാന്‍ അതിനെ വെട്ടിവീഴ്ത്തി. സംഭവത്തിന് ശേഷം ഞാന്‍ വനംവകുപ്പിനെ വിവരം അറിയിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ പിതാവിനും മകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആദ്യം ഉനയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു. പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. വന്യമൃഗത്തെ കൊലപ്പെടുത്തിയതിന് ബാബുഭായ്ക്കും ശാര്‍ദുലിനുമെതിരെ പരാതി രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Summary

Gujarat Man, 60, Kills Leopard with Sickle And Spear To Save Son

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com