'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്റെ പിതാവിന്റേതാണെന്ന് വിജയ് പറയുന്നതായിട്ടാണ് വീഡിയോ.
വിജയ്ഭാഭോര്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കുന്നു
വിജയ്ഭാഭോര്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കുന്നു വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

അലഹബാദ്: ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മകനെ കസ്റ്റഡിയിലെടുത്തു. പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്‌തെന്നും ആരോപണമുണ്ട്. വിജയ് ഭാഭോര്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകനാണ് വിജയ് ഭാഭോര്‍.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്റെ പിതാവിന്റേതാണെന്ന് വിജയ് പറയുന്നതായിട്ടാണ് വീഡിയോ. ഈ യന്ത്രം തന്റെ പിതാവിന്റേതാണ്. ഒറ്റക്കാര്യമേ പ്രവര്‍ത്തിക്കൂ- അതാണ് ബിജെപി. ഇവിഎമ്മില്‍ അമര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് വിജയ് ഇക്കാര്യം പറയുന്നത്.

മഹിസാഗര്‍ ജില്ലാ പൊലീസാണ് വിജയ്‌യെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. ബൂത്തില്‍ കയറി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ചെയ്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തു വന്നു. വിവാദത്തിന് പിന്നാലെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. വീഡിയോയുടെ കോപ്പി സഹിതം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ്ഭാഭോര്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കുന്നു
സാം പിത്രോദ രാജിവെച്ചു

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് റീ പോളിംഗ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jasmine Sandlas
Congress constituency committee office attacked in Mayyil
Kerala Election
case against muslim league leader
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com