'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന നീക്കത്തെ പരാമര്‍ശിച്ചായിരുന്നു ഖാര്‍ഗെയുടെ രാജ്യസഭയിലെ പ്രസംഗം.
Former PM HD Deve Gowda
"Had to 'divorce' Congress because it was an abusive relationship...": Former PM HD Deve Gowda
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭയിലെ വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രംസഗത്തിലെ പരാമര്‍ശത്തില്‍ മറുപടിയുമായി ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. ഞങ്ങളെ ഡേറ്റ് ചെയ്തു, പ്രണയിച്ചു. പക്ഷേ വിവാഹം ചെയ്തത് നരേന്ദ്ര മോദിയെ' എന്ന പരാമര്‍ശത്തിനാണ് 'അധിക്ഷേപകരമായ ബന്ധം' കാരണം 'വിവാഹമോചനം' നടത്തേണ്ടിവന്നു എന്ന് ദേവഗൗഡ മറുപടി നല്‍കിയിരിക്കുന്നത്.

Former PM HD Deve Gowda
'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ദേവ ഗൗഡയുടെ മറുപടി. കോണ്‍ഗ്രസുമായി ഉണ്ടായത് 'നിര്‍ബന്ധിത വിവാഹമായിരുന്നു, അധിക്ഷേപകരമായിരുന്നു ആ ബന്ധം അത് വിവാഹ മോചനത്തില്‍ കലാശിച്ചു' അദ്ദേഹം പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന കത്തും ദേവ ഗൗഡ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന നീക്കത്തെ പരാമര്‍ശിച്ചായിരുന്നു ഖാര്‍ഗെയുടെ രാജ്യസഭയിലെ പ്രസംഗം. പ്രധാനമന്ത്രി പദവി ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചയാളാണ് ദേവ ഗൗഡ. 54 വര്‍ഷമായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹം ഞങ്ങളെ ഡേറ്റ് ചെയ്തു, പ്രണയിച്ചു. പക്ഷേ വിവാഹം ചെയ്തത് നരേന്ദ്ര മോദിയെ' ആയിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഖാര്‍ഗെയുടെ തമാശയില്‍ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലടക്കം ചിരി പടര്‍ത്തുകയും ചെയ്തിരുന്നു.

Summary

HD Deve Gowda jibe repsonding to Congress National President Mallikarjun Kharge's remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com