ഓടിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് മറിഞ്ഞുവീണു, ട്രാക്ടര്‍ തലയിലൂടെ കയറിയിറങ്ങി, യുവാവ് രക്ഷപ്പെട്ടു- വൈറല്‍ വീഡിയോ 

ഗുജറാത്തില്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലാകുന്നു
ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്റെ അടിയിലേക്ക്, ട്വിറ്റര്‍
ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്റെ അടിയിലേക്ക്, ട്വിറ്റര്‍
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലാകുന്നു. ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ട്രാക്ടറിന്റെ അടിയില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപ്പെടുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നത്. 

ബസപകടം ഉണ്ടായ ദാഹോദില്‍ നിന്ന് തന്നെയാണ് ഈ വീഡിയോയും. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയാണ് യുവാവ്. ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുന്നതാണ് വീഡിയോയിലെ പ്രസക്ത ഭാഗം. കുഴിയില്‍ ചാടിയതിനെ തുടര്‍ന്നാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. എതിര്‍ദിശയില്‍ വന്ന ട്രാക്ടറിന്റെ അടിയില്‍പ്പെട്ട യുവാവിന്റെ തലയിലൂടെ ട്രാക്ടറിന്റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രോളിയുടെ ടയര്‍ കയറിയിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ട്രാക്ടറിന്റെ അടിയില്‍ യുവാവ് വീണത് അറിയാതെ, ഡ്രൈവര്‍ ബ്രേക്ക് പിടിക്കാതെ വാഹനം മുന്നോട്ടെടുത്തു. ഈസമയത്താണ് തലയിലൂടെ ടയര്‍ കയറിയിറങ്ങിയത്. ഉടന്‍ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റു യാത്രക്കാര്‍ ഓടിക്കൂടുകയും ഭാര്യയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയും ചെയ്തു. അതിനിടെ ബൈക്ക് യാത്രക്കാരന്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റ്് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹെല്‍മെറ്റ് ധരിച്ചത് കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com