Himachal School Principal Writes 'Saven Harendra' On Cheque, It Gets Bounced
അധ്യാപകന്‍ നല്‍കിയ ചെക്ക്

സ്‌കൂള്‍ പ്രിന്‍സിപ്പില്‍ വക ചെക്ക്; 'സേവന്‍ തേസ്‌ഡേ സിക്‌സ് ഹരേന്ദ്ര സിക്‌സ്ടി ഒന്‍ലി' അഥവാ 7,616 രൂപ !

ചെക്കിലെ തുക കൃത്യമായി അക്കത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷില്‍ എഴുതിയപ്പോള്‍ മൊത്തം തെറ്റി.
Published on

ഷിംല: ഹിമാചല്‍ പ്രദേശിലെ രോണ്‍ഹട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ എഴുതിയ ചെക്കിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ചെക്കിലെ തുക കൃത്യമായി അക്കത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷില്‍ എഴുതിയപ്പോള്‍ മൊത്തം തെറ്റി. 7,616 എന്നത് സെവന്‍ തൗസന്‍ഡ് സിക്‌സ് ഹന്‍ഡ്രഡ് ആന്‍ഡ് സിക്സ്റ്റീന്‍' എന്നെഴുതേണ്ടതിന് പകരം 'Saven Thursday six Harendra sixty rupees only' എന്നാണ് എഴുതിയത്.

Himachal School Principal Writes 'Saven Harendra' On Cheque, It Gets Bounced
സൗജന്യമായി കിട്ടിയ ചുമസിറപ്പ് നല്‍കി, അഞ്ച് വയസുകാരന്‍ മരിച്ചു

ഹിമാചലിലെ സിര്‍മൗറിലെ റോണ്‍ഹട്ടിലുള്ള ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലുള്ളതാണ് ഈ ചെക്ക്. ചെക്ക് ബാങ്ക് നിരസിച്ചതോടെ പുതിയ ചെക്ക് നല്‍കുകയായിരുന്നു.

Himachal School Principal Writes 'Saven Harendra' On Cheque, It Gets Bounced
'എന്നെ ശിക്ഷിച്ചോളൂ, കരൂരിൽ മാത്രം എങ്ങനെ പ്രശ്നമുണ്ടായി?' ​ഗൂഢാലോചന സൂചിപ്പിച്ച് വിജയ്

വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇതു തിരികൊളുത്തി. ഉയര്‍ന്ന ഫീസ് നല്‍കി, മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയരുന്നത്. ട്രോളുകളും പുറത്തുവരുന്നുണ്ട്.

Summary

Himachal School Principal Writes 'Saven Harendra' On Cheque, It Gets Bounced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com